പേനയുടെ തുമ്പിൽ മഷി എത്താഞ്ഞിട്ടല്ല!
കടലാസിന് പേനയോടു നീരസം തോന്നിയിട്ടല്ല!എഴുത്ത്പലകയും കട്ടൻകാപ്പിയും
മുട്ടൻ ചിന്തകളും ഉണ്ടാവാഞ്ഞിട്ടുമല്ല!!!
പിന്നെയോ,
"തോന്നുമ്പോൾ തോന്നുമ്പോൾ ഉണ്ടായിവരാൻ
നീയെനിക്കു ചെലവിനു തരുന്നുണ്ടോ?"
എന്ന് തറുതല പറഞ്ഞ്,
എന്ന് തറുതല പറഞ്ഞ്,
എഴുത്ത്പലകയ്ക്ക് ഒരു ഉഗ്രൻ പുച്ഛവും സമ്മാനിച്ച്,
എന്റെ കവിത ഉറങ്ങുകയാണ്.
പാവം! ഉറങ്ങട്ടെ.
കൂടെ എന്റെ വിഭ്രാന്തികളും!
പാവം! ഉറങ്ങട്ടെ.
കൂടെ എന്റെ വിഭ്രാന്തികളും!
athum nice
ReplyDeleteathum nice
ReplyDelete