ഒളിച്ചോടുകയായിരുന്നു ഞാൻ,
ശബ്ദങ്ങളിൽ നിന്ന് നിശബ്ദതയിലേയ്ക്ക്,വെളിച്ചത്തുനിന്ന് ഇരുളിലേയ്ക്ക്,
കണ്ടുമുട്ടലുകളിൽ നിന്ന് കാണാമറയത്തേയ്ക്ക്,
ജീവിതത്തിൽ നിന്ന് സ്വപ്നങ്ങളിലേയ്ക്ക്,
ഒളിച്ചോടുകയായിരുന്നു.
എല്ലാ പുഴുക്കളും ശലഭമാകുന്നതിനു മുൻപ്
എല്ലാ പുഴുക്കളും ശലഭമാകുന്നതിനു മുൻപ്
പ്യൂപ്പയാവണമായിരിക്കും.
ഈ പുറംതോട് പൊളിച്ചു പറന്ന് പൊങ്ങുന്നത്
ഒരു വലിയ വേദനയാവാം.
ഒരു ചായക്കോപ്പയുടെ ഇരുപുറവും
ഒരായിരം കഥ പറഞ്ഞു കേൾക്കുവാൻ,
പുതുമഴ പെയ്ത മണ്ണിൽ
കാലടി പതിപ്പിച്ചു നടക്കുവാൻ,
സ്വയം സ്നേഹിച്ച് എന്റെ പ്രണയം
വരണ്ടുപോയില്ലെന്നു തെളിയിക്കുവാൻ,
പ്രവാസം അവസാനിക്കുമ്പോൾ
ഈ വേദന കടന്നു ഞാൻ പറന്നു വരും,
ചിറകുകൾ തളർന്നുപോയില്ലെങ്കിൽ!
ഈ പുറംതോട് പൊളിച്ചു പറന്ന് പൊങ്ങുന്നത്
ഒരു വലിയ വേദനയാവാം.
ഒരു ചായക്കോപ്പയുടെ ഇരുപുറവും
ഒരായിരം കഥ പറഞ്ഞു കേൾക്കുവാൻ,
പുതുമഴ പെയ്ത മണ്ണിൽ
കാലടി പതിപ്പിച്ചു നടക്കുവാൻ,
സ്വയം സ്നേഹിച്ച് എന്റെ പ്രണയം
വരണ്ടുപോയില്ലെന്നു തെളിയിക്കുവാൻ,
പ്രവാസം അവസാനിക്കുമ്പോൾ
ഈ വേദന കടന്നു ഞാൻ പറന്നു വരും,
ചിറകുകൾ തളർന്നുപോയില്ലെങ്കിൽ!
y??
ReplyDelete