ആദ്യം സ്നേഹം അമ്മയായിരുന്നു.
അമ്മയുടെ വാത്സല്യമായിരുന്നു.
മധുരമൂരും മുലപ്പാലായിരുന്നു.
ബാല്യത്തില്‍ സ്നേഹം സൗഹൃദമായിരുന്നു.
രണ്ടായിപ്പകുത്ത മിടായി ആയിരുന്നു.
കൊതിയൂറും മാമ്പഴക്കാലമായിരുന്നു.
പിന്നെ സ്നേഹം പ്രണയമായിരുന്നു.
ഒരു കുടക്കീഴിലെ മഴനടത്തമായിരുന്നു.
ഒന്നിച്ചു കണ്ട സ്വപ്നങ്ങളായിരുന്നു.
വിരഹത്തില്‍ സ്നേഹം കവിതയായിരുന്നു.
സിരകളില്‍ പടരും ലഹരിയായിരുന്നു.
ബോധക്കേടിന്റെ സായഹ്നങ്ങളായിരുന്നു.
നഗരത്തില്‍ സ്നേഹം നാട്യമായിരുന്നു.
ചമയം പൊതിഞ്ഞ മുഖംമൂടികളായിരുന്നു.
അധികാരച്ചക്രത്ത്തിന്റെ സൂത്രവാക്യമായിരുന്നു.
ഒടുവില്‍ സ്നേഹം ഏകാന്തതയായിരുന്നു.
കനലായെരിയുന്ന ആത്മനൊമ്പരങ്ങളായിരുന്നു.
ജീവിതം ദുരിതവും മരണം സ്വപ്നവുമായിരുന്നു.
ആ ഏകാന്ത സ്വപ്നം കൊണ്ട്
ആറടി മണ്ണ് വിലയ്ക്കുവാങ്ങി
കാത്തിരിക്കയായിരുന്നു.
സ്നേഹമേ, മരണമേ, നീ വൈകുവതെന്തേ?
nyzzzzz....
ReplyDeleteloved these lines...
ReplyDelete......രണ്ടായിപ്പകുത്ത മിടായി ആയിരുന്നു.......
.....ബോധക്കേടിന്റെ സായഹ്നങ്ങളായിരുന്നു........
നന്നായിട്ടുണ്ട്,,, നല്ലവരികള്‍,,, ഇനിയുമെഴുതുക,,, ഭവുകങ്ങള്‍,,,
ReplyDeletehttp://jefinspeaks.blogspot.in/2012/06/blog-post_25.html
Delete